യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; അറിഞ്ഞത് കുവൈറ്റിൽ നിന്ന് ഭർത്താവ് എത്തിയപ്പോൾ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ പഴകുളം സ്വദേശി ലക്ഷ്മി പിള്ളയെയാണ് (24) ചടയമംഗലം അക്കോണത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ലക്ഷ്മിയുടെ ഭർത്താവ് കിഷോർ വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്ന് ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തുകയായിരുന്നു.

വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് കിഷോറും ലക്ഷ്മിയും വിവാഹിതരായത്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. 

Read Previous

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ എഐസിസി ആസ്ഥാനത്ത്

Read Next

കാട്ടാക്കട മർദ്ദനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി