ഡൽഹിയിൽ യുവതി കാറിടിച്ചു മരിച്ച സംഭവം; ആറാമത്തെ പ്രതിയും അറസ്റ്റിൽ

ന്യൂഡൽഹി: കാഞ്ചവാലയിൽ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാറിന്‍റെ ഉടമ അശുതോഷിനെയാണ് ആറാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെക്കൂടി പൊലീസ് തിരയുന്നുണ്ട്. ഇയാളാണ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത്. പ്രതികളിൽ ഒരാളുടെ സഹോദരനായ അങ്കുഷ് ഖന്നയെ ആണ് പോലീസ് തിരയുന്നത്.

മദ്യലഹരിയിൽ പുതുവത്സര ദിനമായ ഞായറാഴ്ച പുലർച്ചെയാണ് അഞ്ച് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ ഇടിച്ച് 12 കിലോമീറ്റർ വലിച്ചിഴച്ചത്. ഞായറാഴ്ച രാവിലെയാണ് അഞ്ജലിയുടെ മൃതദേഹം ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ കണ്ടെത്തിയത്.

Read Previous

ജയിലറിൽ മോഹൻലാൽ? രജനീകാന്ത് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് സൂചന

Read Next

ബെംഗളൂരു-മൈസൂരു 10 വരി പാത ഉടൻ; ഉദ്ഘാടനം ഫെബ്രുവരിയിൽ