‘പിണറായി സര്‍ക്കാരിനെ കാണുമ്പോൾ ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നു’

കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉമ്മൻചാണ്ടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങളിലൂടെ കേരളത്തിന്‍റെ മുഖച്ഛായ മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം സംസ്ഥാന ചരിത്രത്തിലെ സുവർണ കാലഘട്ടമാണ്. എല്ലാ മേഖലകളെയും തകർത്ത് കേരളത്തെ പതിറ്റാണ്ടുകൾ പിറകോട്ട് തള്ളിയ പിണറായി സർക്കാരിനെ കാണുമ്പോൾ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ മൂല്യം കേരളം തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ 18,728 ദിവസം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുധാകരന്‍റെ വിമർശനം.

കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, ശ്രുതി തരംഗം, കാരുണ്യ, പുതിയ റോഡുകൾ, നൂറിലധികം വലിയ പാലങ്ങൾ, വർദ്ധിപ്പിച്ചതും മുടങ്ങാതെ നൽകിയതുമായ ക്ഷേമ പെൻഷനുകൾ, 4 ലക്ഷത്തിലധികം വീടുകൾ, പുതിയ സ്കൂളുകൾ, കോളേജുകൾ തുടങ്ങി എണ്ണമറ്റ വികസന, ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിൽ സുവർണ്ണ ലിപിയിൽ എഴുതപ്പെട്ട പേരാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് സുധാകരൻ പറഞ്ഞു.

Read Previous

ഉദ്ഘാടനത്തിനു പിന്നാലെ പെരുവഴിയിലായി ഇലക്ട്രിക് ബസ് ; കെട്ടിവലിച്ച് ഡിപ്പോയിലേക്ക്

Read Next

ദുബായിൽ നിന്നെത്തിയ സ്ത്രീ വയനാട്ടിൽ നിരീക്ഷണത്തിൽ ; മങ്കിപോക്സെന്ന് സംശയം