വാളയാർ കേസിൽ പ്രതികൾക്ക് ജാമ്യം

വാളയാര്‍ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജാമ്യം. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി. മധു, മൂന്നാം പ്രതി ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. വാളയാര്‍ കുട്ടികളുടേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തില്‍ കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

നേരത്തെ, കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ കേസിൽ സിബിഐ കുറ്റപത്രം തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Read Previous

അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിക്ക് അനുകൂല വിധിയുമായി കോടതി

Read Next

സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി