വിഎൽസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം

ന്യൂഡൽഹി: വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം. രാജ്യത്തെ നിരവധി ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഒരു വീഡിയോ പ്ലെയറാണ് വിഎൽസി. രണ്ട് മാസത്തോളമായി രാജ്യത്ത് വിഎൽസി മീഡിയ പ്ലേയർ നിരോധനം നേരിടുകയാണെന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ, കമ്പനിയോ കേന്ദ്രസർക്കാരോ ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചൈനീസ് പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് നിരോധിച്ചതിന് കാരണം ഇതാണെന്നാണ് സൂചന. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ദീർഘകാല സൈബർ ആക്രമണ പ്രവർത്തനത്തിന്‍റെ ഭാഗമായി ഒരു സ്പാം ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയറിനെ ഉപയോഗിക്കുന്നതായി സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.

Read Previous

കോടിയേരിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ കമന്റുകള്‍

Read Next

വാഹനാപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നടി ആന്‍ ഹേഷ് അന്തരിച്ചു