കിഷോര്‍ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവ് വിരാട് കോലിക്ക്; റസ്റ്ററന്റ് തുടങ്ങും

മുംബൈ: പ്രശസ്ത ഗായകൻ കിഷോർ കുമാറിന്‍റെ മുംബൈയിലെ ബംഗ്ലാവ് ഇപ്പോൾ വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിൽ. അഞ്ച് വർഷത്തേക്കാണ് വിരാട് കോഹ്ലി ബംഗ്ലാവിന്‍റെ ഒരു ഭാഗം സ്വന്തമാക്കിയത്.

കിഷോർ ദായുടെ അനശ്വര ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയയായ ഗൗരി കുഞ്ചിന്‍റെ പുതിയ അവകാശിയാകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി. റസ്റ്ററന്റ് തുടങ്ങാനാണ് അഞ്ചുവര്‍ഷത്തേയ്ക്ക് ബംഗ്ലാവിന്റെ ഒരു ഭാഗം വാടകയ്ക്കെടുത്തിരിക്കുന്നത്. കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്‍റ് ശൃംഖലയായ വൺ എയ്റ്റ് കമ്യൂണിന്‍റെ പുതിയ ശാഖ ഗൗരി കുഞ്ചിൽ തുറക്കും.

ഇൻസ്റ്റഗ്രാമിലൂടെയാണ് കോഹ്ലി മുംബൈയിലേക്കുള്ള വണ്‍ എയ്റ്റ് കമ്മ്യൂണിന്റെ വരവ് അറിയിച്ചത്. നേരത്തെ ഇവിടെ ബി മുംബൈ എന്ന പേരിൽ ഒരു റെസ്റ്റോറന്‍റ് പ്രവർത്തിച്ചിരുന്നു.

Read Previous

‘നായ കടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം’

Read Next

നെറ്റ്ഫ്‌ളിക്‌സ് പ്ലാന്‍ നിരക്ക് കുറച്ചേക്കും; പകരം പരസ്യം