പോത്തിന് പിന്നാലെ പശുവിനേയും ഇടിച്ച് വന്ദേ ഭാരത് എക്സ്പ്രസ്

ന്യൂഡല്‍ഹി: ഗാന്ധിനഗർ-മുംബൈ റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസ് പശുവിനെ ഇടിച്ചു. ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ മുന്നിലെ ബമ്പറിന് കേടുപാടുകൾ സംഭവിച്ചു.

അപകടത്തെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. മറ്റ് അപായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പോത്തുകളെ ഇടിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് ട്രെയിനിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടത്തിൽ നാല് പോത്തുകൾ ചത്തതായി റെയിൽവേ അധികൃതർ അറിയിച്ചു.

കന്നുകാലികളുമായി ഇത്തരമൊരു കൂട്ടിയിടി പ്രതീക്ഷിച്ചിരുന്നുവെന്നും അത് കണക്കിലെടുത്താണ് ട്രെയിൻ രൂപകൽപ്പന ചെയ്തതെന്നും അപകടത്തിന് ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ട്രെയിനിന്‍റെ മുൻഭാഗത്തെ തകർന്ന ഭാഗം പൂർണ്ണമായും മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Read Previous

വേഗനിയന്ത്രണം പാലിക്കാൻ നടപടി വേണം: വി.ഡി.സതീശൻ

Read Next

റെയില്‍വേ നിയമന അഴിമതിയിൽ ലാലുപ്രസാദ് യാദവിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ