ഉണ്ണി മുകുന്ദന്റെ പുതിയ സിനിമ; ‘മാളികപ്പുറം’ ചിത്രീകരണം ആരംഭിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ‘മാളികപ്പുറം’ ചിത്രീകരണം ആരംഭിച്ചു. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലാണ് പൂജ നടന്നത്. കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംവിധായകൻ തന്നെ എഡിറ്റിംഗ് ചെയ്യും. ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം, പശ്ചാത്തലസംഗീതം രഞ്ജിൻ രാജ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ഗാനരചന സന്തോഷ് വർമ്മ, ബി.കെ.ഹരിനാരായണൻ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രഫി കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ റെജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സൈബ.

Read Previous

രാജ്യത്ത് ഇലക്ട്രിക് ഹൈവേകള്‍ വരുന്നു

Read Next

പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക; ഭാരത് ജോഡോ യാത്രയെ ട്രോളി മന്ത്രി വി.ശിവൻകുട്ടി