‘മാളികപ്പുറം’ തനിക്കൊരു നിയോഗമായിരുന്നു എന്ന് ഉണ്ണി മുകുന്ദൻ

2022 അവസാനം റിലീസ് ചെയ്ത മാളികപ്പുറം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. വിഷ്ണു ശശിശങ്കറിന്‍റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അണിനിരന്നത് പ്രേക്ഷകർക്ക് പുതിയ അനുഭവമായി മാറി. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ മാളികപ്പുറം തനിക്ക് ഒരു നിയോഗമായിരുന്നു എന്ന് ഒരിക്കൽ കൂടി പറയുകയാണ് ഉണ്ണി മുകുന്ദൻ.

മാളികപ്പുറത്തെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്ത കേരളത്തിലെ എല്ലാ കുടുംബപ്രേക്ഷകർക്കും ഉണ്ണി മുകുന്ദൻ ഹൃദയംഗമമായ നന്ദിയും അറിയിച്ചു. പന്തളത്ത് എത്തി തിരുവാഭരണം സന്ദർശിച്ച വാർത്ത പങ്കുവെച്ച കുറിപ്പിലാണ് ഉണ്ണി നന്ദി അറിയിച്ചത്. 

Read Previous

ജിംനേഷ്യത്തിന് മുന്നിൽ കാറിലിരിക്കെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഓടി രക്ഷപെട്ട് യുവതി

Read Next

ടിഡിപി പൊതുയോഗത്തിനിടെ അപകടം; തിരക്കില്‍ പെട്ട് 3 മരണം