ഡൽഹിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു

ഡൽഹി: ഡൽഹിയിലെ ആസാദ് മാർക്കറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു. മൂന്ന് പേർ മരിച്ചതായാണ് സംശയം. നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

രാവിലെ 8.45ന് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് നിർമ്മാണ ജോലികളിലായിരുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കുട്ടികളടക്കം മൂന്നുപേരെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫയർഫോഴ്സിന് പുറമെ ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കെട്ടിടം അനധികൃത നിർമ്മാണമാണെന്നും ഭാരം താങ്ങാൻ കഴിയാത്തതിനാലാണ് കെട്ടിടം തകർന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ കെട്ടിടം അനധികൃത നിർമ്മാണമാണെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ എൻഡിഎംസി അധികൃതർ വിസമ്മതിച്ചു.

Read Previous

രാജ്യത്ത് മുസ്ലീങ്ങൾക്ക് വിശ്വസിക്കാന്‍ കഴിയുന്നത് സി.പി.എമ്മിനെ മാത്രം ; എ.എന്‍. ഷംസീര്‍

Read Next

‘ചെയ്ത കുറ്റം എന്തെന്നറിയാതെ ഇനിയും കാപ്പന്മാര്‍ ജയിലറകളിലുണ്ട്’