എം.ഡി.എം.എയുമായി തൊടുപുഴയിൽ രണ്ട് പേർ പിടിയിൽ

തൊടുപുഴ: തൊടുപുഴയിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിലായി. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25), കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 6.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.

Read Previous

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്‌കന്റെ പരാക്രമം; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി

Read Next

ഞാനും മകൻ ഉദയനിധിയും സഹോദരന്മാരോ എന്ന് ചോദിക്കുന്നവരുണ്ടെന്ന് സ്റ്റാലിൻ