അർഷ്ദീപിനെതിരെ ട്വീറ്റ്; മുഹമ്മദ് സുബൈറിനെതിരെ ബിജെപി നേതാവിന്റെ പരാതി

ന്യൂ ഡൽഹി: ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിനും സിഖ് സമൂഹത്തിനുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തു. ബിജെപി നേതാവ് മന്‍ജിന്ദര്‍ സിംഗ് സിർസയാണ് സുബൈറിനെതിരെ പരാതി നൽകിയത്.

ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ പാകിസ്ഥാൻ ബാറ്റ്സ്മാൻ ആസിഫ് അലിയുടെ ക്യാച്ച് അർഷ്ദീപ് സിംഗിന് നഷ്ടമായിരുന്നു. ഇതിന് പിന്നാലെ അർഷ്ദീപ് സിങ്ങിനെതിരെ സൈബർ ആക്രമണങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ക്യാച്ച് പാഴാക്കിയതിന്‍റെ പേരിൽ അർഷ്ദീപ് സിങ്ങിനെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെയായിരുന്നു സുബൈറിന്‍റെ ട്വീറ്റ്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ട വിദ്വേഷ പ്രചാരണങ്ങളുടെ സ്ക്രീൻഷോട്ടുകൾ ചേര്‍ത്തായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.

Read Previous

ഇന്ത്യയില്‍ ഇനിയൊരു കൊവിഡ് തരംഗത്തിന് സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍

Read Next

ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച് ‘കപ്പ് ഓഫ് ലൈഫ്’