സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി.ജെ.ആഞ്ചലോസ് തന്നെ

ആലപ്പുഴ: സി.പി.ഐ ജില്ലാ സെക്രട്ടറിയായി ടി.ജെ ആഞ്ചലോസ് തുടരും. തുടർച്ചയായ രണ്ടാം തവണയാണ് ആഞ്ചലോസ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ആഞ്ചലോസിനെ തിരഞ്ഞെടുത്തത്. മാരാരിക്കുളത്ത് നിന്നുള്ള എം.എൽ.എയും ആലപ്പുഴയിൽ നിന്നുള്ള എം.പിയുമായിരുന്നു ആഞ്ചലോസ്. 57 അംഗ ജില്ലാ കമ്മിറ്റിയെയും 52 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

Read Previous

ചാല ബോയ്സ് സ്കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും

Read Next

സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ വിഷം കൊടുത്ത് കൊലപ്പെടുത്തി