ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം, പോകാന്‍ വേണമെങ്കില്‍ എന്‍റെ കാറും നല്‍കാമെന്ന് കമൽനാഥ്

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പാർട്ടി വിടാൻ സ്വാതന്ത്ര്യമുണ്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ കമൽനാഥ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. ആരെയും തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കൾക്ക് ബിജെപിക്കൊപ്പം പോയി അവരുടെ ഭാവി മെച്ചപ്പെടുത്തണമെങ്കിൽ ബിജെപിയിൽ ചേരാൻ ഞാൻ അവർക്ക് എന്‍റെ കാർ കടം കൊടുക്കും. ആരുടേയും രാജി കോണ്‍ഗ്രസ് തടയില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു.

ആരെങ്കിലും കോണ്‍ഗ്രസ് വിട്ടതിനാൽ പാർട്ടി അവസാനിച്ചുവെന്ന് കരുതുന്നുണ്ടോയെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കമൽനാഥ് ചോദിച്ചു. “ആളുകൾ ഇത്തരത്തില്‍ ചെയ്യുന്നത് അവരുടെ ഇഷ്ടത്തിന് ചെയ്യുന്നത്, ആരും സമ്മർദ്ദത്തിൽ നിന്ന് ഒന്നും ചെയ്യുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

രണ്ടരക്കോടി അടയ്ക്കും; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി പുനഃസ്ഥാപിച്ചു

Read Next

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; ശശി തരൂരിന് മത്സരിക്കാൻ അനുമതി