ജിഡിപിയുടെ വലുപ്പം പറയുന്നവർ കണക്കുകള്‍ കാണുന്നില്ലെന്ന് ജയരാജന്‍

ഡൽഹി: രാജ്യത്തെ ജി.ഡി.പിയുടെ വലുപ്പം പറയുന്നവർ പട്ടിണിക്കോലങ്ങളെ കാണുന്നില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോർപ്പറേറ്റുകളുടെ സമ്പത്ത് മാത്രമാണ് രാജ്യത്ത് വർദ്ധിച്ചത്. മൊത്തം ദേശീയ വരുമാനത്തിന്‍റെ 57 ശതമാനവും സമ്പന്നരായ 10 ശതമാനത്തിന്റെ കൈവശമാണ്. സമ്പത്തിന്‍റെ 6 ശതമാനം മാത്രമാണ് സാധാരണക്കാരായ 50 ശതമാനം ആളുകളുടെ കൈകളിലുള്ളത്.

ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ സമ്പത്ത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാർ പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയുടെ ദുരിതത്തിലാണ് ജീവിക്കുന്നത്. മോദി മറന്നാലും ഇന്ത്യയിലെ ജനങ്ങൾ ഇത് മറക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read Previous

ഭാരത് ജോഡോ യാത്രയെ സിപിഎമ്മിന് ഭയം; കെ സുധാകരൻ

Read Next

കേരളത്തിലെ റോഡുകളുടെ അവസ്ഥയ്‌ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി