‘അമ്മ’യില്‍ പുരുഷാധിപത്യ മനോഭാവം ഇല്ല: നടി അന്‍സിബ ഹസന്‍

റിയാദ്: താര സംഘടനയായ ‘അമ്മ’യിൽ പുരുഷാധിപത്യ മനോഭാവമില്ലെന്ന് നടി അന്‍സിബ ഹസന്‍. സംഘടനയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നും അന്‍സിബ പറഞ്ഞു. ‘അമ്മ’യില്‍ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ കൂടിയാണ് നടി. സംഘടനയില്‍ ജനാധിപത്യ മാര്‍ഗത്തിലാണ് തെരഞ്ഞെടുപ്പ് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും ആണ്‍കൊയ്മ ഇല്ലാത്തത് കൊണ്ടാണ് ശ്വേതാ മേനോന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്നും അന്‍സിബ വ്യക്തമാക്കി. എന്നാല്‍ ലോകത്താകെ അതല്ല സ്ഥിതിയെന്നും ഒരു ആണാധിപത്യ മനോഭാവം പരക്കെയുണ്ടെന്നും നടി അഭിപ്രായപ്പെട്ടു.

Read Previous

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ

Read Next

ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി രണ്ട് നാൾ മാത്രം