ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ച, സ്വർണ വില നാല് ദിവസം തുടർച്ചയായി ഉയർന്നിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ. വ്യാഴം ദിവസങ്ങളിൽ ആകെ 1080 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 38,280 രൂപയാണ്.
ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,785 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,955 രൂപയാണ്.
സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 66 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് ചെയ്ത വെള്ളിക്ക് 90 രൂപയുമാണ് വില.





