20 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി; പോക്‌സോ കേസില്‍ മരണം വരെ തടവ് വിധിച്ച് യുപിയിലെ കോടതി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ പ്രതാപ്ഘട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി രാജ് കുമാർ മൗര്യയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 20 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് പ്രതാപ്ഘട്ട് കോടതി വിധി പ്രസ്താവിച്ചത്.

2022 ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 11 വയസുകാരിയും സഹോദരനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സഹോദരനെ ബന്ദിയാക്കിയ ശേഷമായിരുന്നു അതിക്രമം.

പ്രതാപ്ഘട്ട് നഗർ കോട്വാലി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. തുടർന്ന് പോക്സോ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Previous

ആനക്കൊമ്പ് കൈവശംവെച്ച കേസ്; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

Read Next

അനിഖ നായികയാകുന്ന ‘ഓ മൈ ഡാര്‍ലിംഗ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്