കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവെന്ന വാര്‍ത്തകള്‍ വ്യാജം; രേഖകള്‍ പുറത്ത്

ന്യൂഡല്‍ഹി: മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കേസെടുക്കാൻ കോടതി ഉത്തരവില്ല. പരാതിക്കാരന്റെ വാദം കേട്ട ശേഷം ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് സെപ്റ്റംബർ 14ലേക്ക് മാറ്റിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

കേസെടുക്കേണ്ട വകുപ്പുകൾ ഏതൊക്കെയെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ കേസ് എടുക്കണമെന്നോ ഹർജിക്കാരന്‍റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നെന്നോ കോടതി പറഞ്ഞിട്ടില്ല. കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. ജലീലിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ ജി.എസ്.മണിയാണ് പരാതി നൽകിയിരുന്നത്.

Read Previous

ഭാര്യയുടെ സമ്മതത്തോടെ ട്രാന്‍സ് വുമണുമായി വിവാഹം ; താമസം ഒരു വീട്ടില്‍

Read Next

കേ​​ന്ദ്ര​ത്തി​ൽ നിന്ന്​ 960 കോ​ടി എത്തി; കേരളം ഓവർഡ്രാഫ്റ്റിൽ നിന്ന് രക്ഷപ്പെട്ടു