സൂര്യ 42 മോഷൻ പോസ്റ്റർ പുറത്ത് ; 10 ഭാഷകളിലൊരുങ്ങുന്ന പീരിയോഡിക് ത്രീഡി ചിത്രം

സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സൂര്യ 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചിരുതൈ ശിവയാണ്. സൂര്യയും മോഷൻ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

സൂര്യ 42 ഒരു പീരിയോഡിക് ത്രീഡി ചിത്രമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 10 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിഷ പഠാണിയാണ് നായിക. മറ്റ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു.

ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണമെഴുതുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലൻ കലാസംവിധായകനും നിഷാദ് യൂസഫ് എഡിറ്ററുമാണ്.

Read Previous

സിദ്ദീഖ് കാപ്പന് ജാമ്യം നൽകി സുപ്രീം കോടതി

Read Next

ഞെട്ടിക്കാൻ സാമന്ത; ത്രില്ലടിപ്പിച്ച് ‘യശോദ’യുടെ ടീസർ