വിവാഹാഭ്യർഥന നിരസിച്ചു; ഉറങ്ങിക്കിടന്ന പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി

ജാർഖണ്ഡ്: ജാർഖണ്ഡിലെ ദുംക ജില്ലയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഫൂലോ ജനോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

ജാർമുണ്ഡി പ്രദേശത്തെ ഭാൽകി ഗ്രാമത്തിൽ നിന്നുള്ള 22 കാരിയായ പെൺകുട്ടിക്കാണ് പരിക്കേറ്റത്. ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കയറി തീ കൊളുത്തുകയായിരുന്നു. പ്രതി വിവാഹിതനാണെന്ന് ജാർമുണ്ടി സബ് ഡിവിഷണൽ പോലീസ് ഓഫീസർ ശിവേന്ദർ ഠാക്കൂർ പറഞ്ഞു.

വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മറ്റൊരു യുവാവ് തീകൊളുത്തി കൊന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോഴത്തെ സംഭവം.

Read Previous

തേജസ്വി യാദവിനെ വിമർശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ

Read Next

വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവര്‍ ജോമോനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി