വെടിക്കെട്ട് ടീസർ ഒരുക്കി ‘വെടിക്കെട്ട്’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ

അടുത്തിടെ വൈറലായ നടൻ ബാലയുടെ പ്രശസ്തമായ ട്രോൾ ഡയലോഗ് ഉപയോഗിച്ച് ടീസർ ഒരുക്കി ‘വെടിക്കെട്ട്’അണിയറപ്രവർത്തകർ. വൈറലായ ട്രോൾ ഡയലോഗിൽ പരാമർശിച്ച അതേ താരങ്ങളാണ് വെടിക്കെട്ടിന്‍റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ബാല, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കിയത്. 

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’. ഇരുവരും തന്നെയാണ് ചിത്രത്തിലെ നായകന്മാർ. ബിബിനും വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നവാഗതയായ ഐശ്വര്യ അനിൽകുമാറാണ് നായിക. ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബാദുഷ സിനിമാസ്, പെൻ ആൻഡ് പേപ്പർ എന്നിവരുടെ ബാനറിൽ എൻ എം ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബർ 28ന് തിയേറ്ററുകളിൽ വെടിക്കെട്ട് റിലീസ് ചെയ്യും.

Read Previous

ചീറ്റപ്പുലികൾക്ക് പേരിടാൻ പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കും: പ്രധാനമന്ത്രി

Read Next

മുഹമ്മദ് അമീന് ഗ്രാമത്തിന്റെ കണ്ണീരീൽ കുതിർന്ന യാത്ര മൊഴി