ഹിജാബ് കേസ്; സുപ്രീം കോടതിയിൽ കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി അഭിഭാഷകൻ

ന്യൂ ഡൽഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസുകൾ ശരിയായ കാഴ്ചപ്പാടിൽ കണ്ടില്ലെങ്കില്‍ പ്രശ്നമാണെന്ന് ഹിജാബ് വിഷയത്തിൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു.

ശിരോവസ്ത്രം ഒരു അനിവാര്യമായ ആചാരമാണെന്ന് കേരള ഹൈക്കോടതിയുടെ വിധിയുണ്ടെന്ന് ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി പരിഗണിക്കവേ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കാനുള്ള കർണാടക ഹൈക്കോടതിയുടെ തീരുമാനത്തെ ശരിവച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 23 ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

Read Previous

രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം മേധാവി

Read Next

വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡി ലിറ്റ് നൽകാൻ തീരുമാനിച്ചിട്ടില്ല: കാലിക്കറ്റ് വിസി