റോളക്സിൽ വീഴാത്ത നരനും ഡയമണ്ടിൽ വീഴാത്ത നാരിയും..; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വിദേശ പൗരന്മാരുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരക്കാരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ ഇവർ വിലകൂടിയ സമ്മാനം വാഗ്ദാനം ചെയ്യും. പിന്നീട് ഡൽഹി കസ്റ്റംസ് ഓഫിസർ എന്ന പേരിൽ ഫോണിലേക്കു വിളി വരും. നിങ്ങളുടെ പേരിൽ വന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ നികുതി അടയ്ക്കത്തതിനാൽ കസ്റ്റംസ് പിടിച്ചിട്ടുണ്ടെന്നും നൽകുന്ന അക്കൗണ്ടിലേക്ക് തുക അടച്ച് സമ്മാനങ്ങൾ കൈപ്പറ്റണമെന്നുമാകും നിർദേശം. ഇത് ശുദ്ധ തട്ടിപ്പാണെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.

Read Previous

‘കൃഷിക്കാരനായ ജയറാ’മിനെ ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവച്ച് താരം

Read Next

മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥയാത്ര നടത്താൻ കെ.എസ്.ആർ.ടി.സി