തല്ലുമാല 40 കോടി കളക്ഷനിലേക്ക്

ടൊവിനോ തോമസ് നായകനായി എത്തിയ ഖാലിദ് റഹ്മാൻ ചിത്രം ‘തല്ലുമാല’ റിലീസ് ചെയ്ത് ഒമ്പത് ദിവസത്തിന് ശേഷം ബോക്സ് ഓഫീസിൽ 40 കോടിയിലേക്ക് കടക്കുന്നു. ഒൻപതാം ദിവസം 1.75 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിൽ 1.36 കോടി രൂപ കേരളത്തിൽ നിന്നാണ് നേടിയത്.

ചിത്രം ഇതുവരെ 38.5 കോടി രൂപയാണ് കളക്ട് ചെയ്തത്. 20.03 കോടി രൂപയാണ് കേരളത്തിൽ നിന്ന് നേടിയത്. എട്ടാം ദിവസം ഒരു കോടി രൂപ കളക്ട് ചെയ്തപ്പോൾ കേരളത്തിൽ നിന്ന് 82 ലക്ഷം രൂപയാണ് ലഭിച്ചത്.

ഏഴാം ദിവസം 1.5 കോടി രൂപയാണ് നേടിയത്. ഇതിൽ 1.25 കോടി രൂപ കേരളത്തിൽ നിന്നാണ്. ആറാം ദിവസം 1.75 കോടി രൂപയും ഇതിൽ കേരളത്തിൽ നിന്നുള്ള വിഹിതം 1.2 കോടി രൂപയുമാണ്.

Read Previous

മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണം; ഉപദേശവുമായി ‘കളക്ടര്‍ മാമന്‍’

Read Next

ആത്മാഭിമാനം പണയപ്പെടുത്തില്ല ; രാജിവച്ച് ആനന്ദ് ശര്‍മ