സിറോ മലബാർ ഭൂമിയിടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കോടതി

എറണാകുളം: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ തിരിച്ചടി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം. കേസിൽ കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

ഇത് ചോദ്യം ചെയ്ത് കർദ്ദിനാൾ സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. ഏഴ് കേസുകളിൽ ആണ് വിചാരണ നേരിടാൻ കർദിനാളിനോട് നേരത്തെ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്.

Read Previous

ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവർണർ

Read Next

ബ്രോഡ് കാൻസർ സ്ക്രീനിംഗ് പ്രോഗ്രാം ആരംഭിച്ച് ആന്ധ്രാപ്രദേശ്