ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാം അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഡാലോചന ആരോപിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. ഗൂഡാലോചന ആരോപിച്ച് പാലക്കാട് കസബ പൊലീസും കേസെടുത്തിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ കെടി ജലീൽ യുഎഇ കോൺസുലേറ്റ് ജനറലുമായി രഹസ്യ ചർച്ച നടത്തിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് സ്വപ്ന ഹൈക്കോടതിയിൽ ഉന്നയിച്ചത്.

Read Previous

വൈദ്യുതി മേഖല നിശ്ചലം ; കെഎസ്ഇബി ജീവനക്കാർ ഇന്ന് പണിമുടക്കും

Read Next

വെങ്കയ്യ നായിഡുവിന് യാത്ര അയപ്പ്