ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വേരുകളുള്ള സുവെല്ല ബ്രാവര്‍മാന്‍

ലണ്ടന്‍: ഇന്ത്യൻ വേരുകളുള്ള സുവെല്ല ബ്രാവര്‍മാന്‍ ലിസ് ട്രസ്സ് സർക്കാരിൽ ബ്രിട്ടന്‍റെ പുതിയ ആഭ്യന്തര സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു.

സുവെല്ല ബ്രാവര്‍മാന്റെ മാതാപിതാക്കളായ ഉമ ഫെര്‍ണാണ്ടസും ക്രിസ്റ്റി ഫെര്‍ണാണ്ടസും ഇന്ത്യന്‍ വംശജരാണ്. 1960 കളിൽ അവർ ബ്രിട്ടനിലേക്ക് കുടിയേറി.

സുവെല്ലയുടെ പിതാവ് ക്രിസ്റ്റി ഫെർണാണ്ടസിന്‍റെ കുടുംബം ഗോവൻ പാരമ്പര്യമുള്ളതാണ്. സുവെല്ലയുടെ അമ്മ ഉമ ഒരു ഹിന്ദു-തമിഴ് മൗറീഷ്യന്‍ കുടുംബത്തിലാണ് ജനിച്ചത്.

Read Previous

കഞ്ചാവ് കുരു ഇട്ട് ജ്യൂസ്: ലഹരിപദാര്‍ഥമുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് എക്‌സൈസ്

Read Next

കര്‍ണാടകമന്ത്രി ഉമേഷി കട്ടി നിര്യാതനായി