ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘കുറുക്കൻ’. ജയലാൽ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് റാം സിംഗാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കൊച്ചി സെന്‍റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ചിത്രം ആരംഭിച്ചു.
തമീമ നസ്രീൻ മഹാസുബൈർ ആദ്യ ഭദ്രദീപം കൊളുത്തിയാണ് ചിത്രം ആരംഭിച്ചത്. ഡി.ജി.പി ലോക് നാഥ് ബെഹ്റ സ്വിച്ചോൺ ചടങ്ങും സംവിധായകൻ എം.മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകൻ ജിബു ജേക്കബാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും അഭിനയിക്കുന്നു.
വർണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. അബിൻ എടവനക്കാട് ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി.





