ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തി; പാറശാല സിഐയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല സിഐ ഹേമന്ത് കുമാറിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി. സിഐമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് ഹേമന്ദ് കുമാറിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്.

പാറശാല പൊലീസ് കേസിൽ പ്രതികൾക്കൊപ്പം ഒത്തുകളിച്ചതായും നടപടി വേണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം അട്ടിമറിക്കുന്നതിന് പൊലീസ് കൂട്ടുനിന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

Read Previous

നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് സിപിഐ; നേതൃയോഗത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയടക്കമുള്ളവർ

Read Next

ആർട്ടിലറി തോക്കുകൾക്കായി 1200 കോടിയുടെ ഓർഡർ ഇന്ത്യൻ കമ്പനിക്ക്; രാജ്യത്ത് ആദ്യം