എൻസിപി അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തു

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തു. 81 കാരനായ ശരദ് പവാർ അടുത്ത നാല് വർഷത്തേക്കാണ് പാർട്ടിയുടെ അധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിൽ ചേർന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷത്തെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായ ശരദ് പവാർ, 1999 ൽ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ചതു മുതൽ പാർട്ടിയുടെ അധ്യക്ഷനാണ്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയെ കൂട്ടുപിടിച്ച് കോൺഗ്രസ്-എൻസിപി പിന്തുണയോടെ മഹാരാഷ്ട്രയിൽ അധികാരം പിടിച്ചത് പവാറിന്‍റെ നേതൃത്വത്തിലാണ്. ഈ വർഷമാണ് സർക്കാർ താഴെ വീണത്.

Read Previous

അരിവില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ

Read Next

രണ്ട് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് 13 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്