ഷാജഹാന്‍ വധക്കേസ്; കസ്റ്റഡിയിലെടുത്ത 2 പേരെ കാണാനില്ല

പാലക്കാട്: പാലക്കാട് സി.പി.എം പ്രവർത്തകൻ ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 2 യുവാക്കളെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അഭിഭാഷക കമ്മിഷന്‍ ശ്രീരാജ് വള്ളിയോട് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജിന്‍റെ അമ്മ ദേവാനി, ആവസിന്‍റെ അമ്മ പുഷ്പ എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഷാജഹാൻ വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളവരല്ലാതെ പലരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് ശേഷം മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിക്കും സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇവരിൽ രണ്ടു പേര് ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു.

Read Previous

ദുബായ് എക്സ്പോ സിറ്റി ഒക്ടോബറില്‍ തുറക്കും

Read Next

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കും