ആത്മാഭിമാനം പണയപ്പെടുത്തില്ല ; രാജിവച്ച് ആനന്ദ് ശര്‍മ

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ രാജിവെച്ചു. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും ആനന്ദ് ശർമ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു.

അടുത്തിടെ ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടിയുടെ പ്രചാരണ സമിതി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ഗുലാം നബിയുടെ നിയമനത്തിന് തൊട്ടുപിന്നാലെയായിരുന്നു രാജി. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി രാജിവച്ചിരുന്നു.

Read Previous

തല്ലുമാല 40 കോടി കളക്ഷനിലേക്ക്

Read Next

‘ഇതെല്ലാം ഗുജറാത്തില്‍ ആം ആദ്മിയുടെ വളര്‍ച്ച തടയാനുള്ള ബി.ജെ.പി ശ്രമം’