ഞെട്ടിക്കാൻ സാമന്ത; ത്രില്ലടിപ്പിച്ച് ‘യശോദ’യുടെ ടീസർ

സാമന്ത പ്രധാന വേഷത്തിലെത്തുന്ന യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗർഭിണിയായ സ്ത്രീയുടെ വേഷമാണ് നടി അവതരിപ്പിക്കുന്നത്. ടീസറിൽ, യശോദ ഭയാനകവും ആവേശകരവുമായ ഒരുപാട് നിമിഷങ്ങളിലൂടെ കടന്നുപോകുന്നത് കാണാം.

ഹരി-ഹരീഷ് ജോഡികൾ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്‍റെ ബാനറിൽ ശിവലിംഗ കൃഷ്ണ പ്രസാദാണ് നിർമ്മിക്കുന്നത്. വളരെ ആത്മവിശ്വാസമുണ്ടെന്നും ചിത്രം ഉടൻ തന്നെ അഞ്ച് ഭാഷകളിൽ തീയേറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേശ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ്മ എന്നിവരും ചിത്രത്തിലുണ്ട്. പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം.

Read Previous

സൂര്യ 42 മോഷൻ പോസ്റ്റർ പുറത്ത് ; 10 ഭാഷകളിലൊരുങ്ങുന്ന പീരിയോഡിക് ത്രീഡി ചിത്രം

Read Next

മുഖ്യമന്ത്രി ചെന്നൈയിലെത്തി കോടിയേരിയെ കണ്ടു; ആരോഗ്യ നിലയിൽ പുരോഗതി