2.07 കോടി രൂപ തട്ടിയെടുത്തു; മേജര്‍ രവിക്ക് എതിരെ പരാതി

ആലപ്പുഴ: സംവിധായകൻ മേജർ രവി 2.07 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. കാക്കാഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിന്റെ ഡയറക്ടറായ അമ്പലപ്പുഴ പന്ത്രണ്ടില്‍ച്ചിറ എം. ഷൈനാണ് മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി നല്‍കിയത്.

തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനിയുടെ എം.ഡി. അനിൽകുമാറും കമ്പനി ഡയറക്ടറായ മേജർ രവിയും ചേർന്ന് പണം തട്ടിയെടുത്തെന്നാണ് ഷൈൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

Read Previous

പെരുമാതുറ ബോട്ട് അപകടം ; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

Read Next

കാസർഗോഡ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; ഒരാൾ അറസ്റ്റിൽ