റൊണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ ഷോക്കേറ്റു; 3 പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് മേലാമുറിയിൽ പോർച്ചുഗൽ ഫുട്ബോൾ ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടെ 4 പേർക്ക് ഷോക്കേറ്റു.

ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോഴിപ്പറമ്പ് സ്വദേശികളായ ശ്രീനിവാസൻ, ജഗദീഷ്, സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്.

ലിഫ്റ്റ് ചെയ്യുന്നതിനിടെ കട്ടൗട്ട് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Previous

മതസ്വാതന്ത്രം മൗലികാവകാശം; അത് ഉപയോഗിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം

Read Next

സഞ്ചാരികൾക്ക് കൗതുകമായി വരയാടുകൾ; നെല്ലിയാമ്പതിയിൽ വർദ്ധന