‘റോഡ് അറ്റകുറ്റപ്പണി സമയബന്ധിതമായി തീര്‍ക്കും;മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചില ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റുന്നില്ല. ഒക്ടോബർ അഞ്ചിന് ചീഫ് എഞ്ചിനീയർമാർ ഓരോ റോഡിലൂടെയും സഞ്ചരിച്ച് റിപ്പോർട്ട് സമർപ്പിക്കും. 19, 20 തീയതികളിൽ മന്ത്രി നേരിട്ട് റോഡുകൾ വിലയിരുത്തും.

ശബരിമല തീർത്ഥാടന കാലത്ത് തിരക്കേറിയ 19 റോഡുകളിലും ഓരോ ഉദ്യോഗസ്ഥനെ വീതം നിയോഗിച്ചിട്ടുണ്ട്. എരുമേലിയിലെ ശബരിമല സത്രത്തിൽ തീർത്ഥാടകർക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാം. എരുമേലിയിലും ശബരിമലയിലും വിശ്രമകേന്ദ്രങ്ങളുടെ ഉദ്ഘാടനം 19ന് നടക്കും. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഒക്ടോബർ 19ന് മുമ്പ് പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

Read Previous

‘പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം’; പിഎഫ്ഐയെ നിരോധിക്കണമെന്ന് ബിജെപി

Read Next

സിൽവർ ലൈൻ സംബന്ധിച്ച് കെ-റെയില്‍ മറുപടി നല്‍കിയില്ല: റെയില്‍വേ ബോര്‍ഡ്