ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഇരുപത്തിമൂന്നുകാരി സുന്ദരി ചിത്താരിയിലെ റഫിയാത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബം ഇന്നലെ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയെ എസ് പി ഓഫീസിൽ നേരിൽകണ്ടു. മകളുടെ മരണത്തിലുയർന്നിട്ടുള്ള കെട്ടുപിണഞ്ഞു കിടക്കുന്ന ഇരുട്ട് അകറ്റി തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന് കുറിച്ചു കൊണ്ടുള്ള പരാതി പോലീസ് മേധാവിക്ക് നൽകിയത് യുവതിയുടെ സഹോദരനാണ്. ഇന്നലെ കാലത്ത് ചുമതലയേറ്റ പോലീസ് മേധാവി ഡി. ശിൽപ്പ ആദ്യം സ്വീകരിച്ച പരാതിയും റഫിയാത്തിന്റെ ബന്ധുക്കളുടേതാണ്. പരാതിയിൽ അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി യുവതിയുടെ കുടുംബത്തിന് ഉറപ്പു നൽകി. ഹോസ്ദുർഗ്ഗ് പോലീസ് ഏതാണ്ട് എഴുതി തള്ളാൻ മാറ്റി വെച്ച കേസ്സാണിത്. റഫിയാത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ കണ്ടെത്താനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് യുവഭർതൃമതി റഫിയാത്തിന്റെ ആത്മഹത്യയിൽ പോലീസ് ഭാഷ്യം.





