സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ റെക്കോഡ് നേട്ടം

തിരുവനന്തപുരം: ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ സംസ്ഥാനത്ത് റെക്കോഡ് നേട്ടമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 30 ലക്ഷം ആഭ്യന്തര ടൂറസിറ്റുകളാണ് കേരളത്തിലേക്ക് എത്തിയത്.

കൊവിഡ് കാലത്തെ അതിജീവിച്ച് കേരളം ടൂറിസം രംഗത്ത് വളരുകയാണെന്നും ഗതാഗത കണക്റ്റിവിറ്റിയാണ് ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ഗതാഗത മേഖലയിലെ വിഷയങ്ങളിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനി ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് ജീത് അദാനി, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എൻ.കെ പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി, എയർലൈൻ വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Read Previous

നിയമസഭാ കയ്യാങ്കളി ; ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഇ പി ജയരാജൻ

Read Next

തീപ്പൊരിയായി നിവിൻ പോളിയുടെ ‘പടവെട്ട്’ ടീസർ