ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രസിഡന്റ് ദ്രൗപദി മുർമു ലണ്ടനിലെത്തി. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരാഞ്ജലികൾ അർപ്പിക്കാനാണ് രാഷ്ട്രപതി ലണ്ടനിലെത്തിയത്. ദ്രൗപദി മുർമുവിന്റെ ലണ്ടൻ സന്ദർശനത്തെക്കുറിച്ച് രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്തു.
മൂന്ന് ദിവസം പ്രസിഡന്റ് ലണ്ടനിലുണ്ടാകും. സംസ്കാര ചടങ്ങുകളിലും ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമുള്ള വിരുന്നിലും രാഷ്ട്രപതി പങ്കെടുക്കും. ഞായറാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ലോക നേതാക്കൾക്കുള്ള അത്താഴവിരുന്ന് നടക്കുക.
എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8നാണ് സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വച്ച് അന്തരിച്ചത്. രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും.





