കോവിഡ് നിയന്ത്രണം കടുപ്പിച്ച് പുതുച്ചേരി ആരോഗ്യ വകുപ്പ്

പുതുച്ചേരി: കോവിഡ് ഭീഷണി കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി പുതുച്ചേരി ആരോഗ്യവകുപ്പ്. പുതുവത്സരത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.

പുതുച്ചേരിയിൽ പുതുവത്സരാഘോഷം ശനിയാഴ്ച രാത്രി ഒരു മണി വരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഞായറാഴ്ച റോക്ക് ബീച്ച്, ഗാന്ധിടൈഡൽ, വൈറ്റ് ടൗൺ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു.

ബീച്ചുകൾ, റോഡുകൾ, പാർക്കുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് ആരോഗ്യവകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Read Previous

സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെ മരുന്ന് വാങ്ങാൻ ഉത്തർപ്രദേശ് സർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി

Read Next

ഒരു സീസൺ കൊണ്ട് ‘1899’ ന് ഫുൾ സ്റ്റോപ്പിട്ട് നെറ്റ്ഫ്ലിക്സ്