ഫൈസര്‍ സിഇഒയ്ക്ക് കൊവിഡ്

ഫൈസറിന്‍റെ സിഇഒ ആൽബർട്ട് ബൗളയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആൽബർട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നാല് തവണ ഫൈസര്‍ ബയോടെക് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റുകളിൽ പരാമർശിച്ചു. ആൽബർട്ട് ബൗള ഇപ്പോൾ ക്വാറന്‍റൈനിലാണ്.

മുഴുവന്‍ വാക്സിൻ ഡോസുകളും ബൂസ്റ്ററുകളും സ്വീകരിച്ചിട്ടും മുമ്പും നിരവധി പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് -19 നെതിരായ ആദ്യ ഡോസായി അസ്ട്രാസെനെക അല്ലെങ്കിൽ മോഡേണ വാക്സിൻ സ്വീകരിച്ചവർക്കും രണ്ടാമത്തെ ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ ലഭിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം.

Read Previous

രാജ്യത്ത് ‘ഒമിക്രോൺ’ വാക്സിൻ ഉടനെന്ന് സീറം

Read Next

ദേശീയപതാക കാവി പതാകയായിരിക്കണമെന്ന് പറഞ്ഞവരാണ് ആര്‍എസ്എസ്: മുഹമ്മദ് റിയാസ്