പിഎഫ്ഐ ഓഫീസുകൾ ഉടൻ മരവിപ്പിക്കും; തുടര്‍ നിര്‍ദ്ദേശത്തിനായി കാത്ത് പൊലീസ്

ഡൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെയും എട്ട് അനുബന്ധ സംഘടനകളുടെയും നിരോധനത്തോടെ ഇവയുടെ ഓഫീസുകൾ ഉടനെ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികൾ സ്വീകരിക്കുക.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളേയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്. 

നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ പോപ്പുലർ ഫ്രണ്ടിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. കേന്ദ്ര വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്കുള്ള സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിക്കും. 

Read Previous

ജമ്മു കശ്മീരിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു

Read Next

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വകുപ്പ് മേധാവികളുടേയും കളക്ടർമാരുടേയും യോ​ഗം