ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകൾ രജിസ്റ്റർ ചെയ്തു.
പെരുമ്പളക്കടവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി. എൻ.ഐ.എയുടെ നേതൃത്വത്തിൽ കാസർകോട് പൊലീസാണ് ഓഫീസ് പൂട്ടി നോട്ടീസ് പതിച്ചത്.പന്തളം കടയ്ക്കാട്ടെ പോപ്പുലർ ഫ്രണ്ട് ഓഫീസ് കണ്ടുകെട്ടാനുള്ള നടപടിയും ആരംഭിച്ചു. ഓഫീസിൽ എന്‍ ഐ എ നോട്ടീസ് പതിപ്പിച്ചു. ഇടുക്കി തൂക്കുപാലത്തുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസിൽ പൊലീസ് പരിശോധന നടത്തി. റവന്യു ഉദ്യോഗസ്‌ഥരും പരിശോധനയ്ക്ക് ഉണ്ടായിരുന്നു.





