ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചതോടെ സദസ് വിട്ട് ജനം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഗുജറാത്തിലെത്തിയിരുന്നു. സ്വന്തം സംസ്ഥാനത്ത് ഒരു ദിവസം ഏഴ് പരിപാടികളിലാണ് മോദി പങ്കെടുത്തത്. ചില കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് വെള്ളിയാഴ്ച ആരംഭിച്ചു. ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

അതേസമയം, അഹമ്മദാബാദിൽ നിന്നുള്ള മോദിയുടെ പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ ആളുകൾ വേദി വിടുന്നത് വീഡിയോയിൽ കാണാം. ഒഴിഞ്ഞ കസേരകളും വലിയ തോതിൽ ക്രമീകരിച്ച വേദിയിൽ കാണാൻ കഴിയും.

“അഹമ്മദാബാദില്‍ മോദിജിയുടെ പ്രസംഗം ആരംഭിച്ചയുടന്‍ ജനങ്ങളെല്ലാം യോഗ സ്ഥലത്ത് നിന്ന് ഇറങ്ങാന്‍ തുടങ്ങി. ഗുജറാത്ത് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു.” വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവായ നിതിന്‍ അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.

Read Previous

ഷവോമിയുടെ 5551 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Read Next

ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യവും ഛർദ്ദിലും