കോയമ്പത്തൂർ-ഷൊർണ്ണൂർ മെമുവിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ

യാത്രക്കാരനെ ട്രെയിനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ-ഷൊർണൂർ മെമുവിലാണ് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഉച്ചയോടെ പറളി സ്റ്റേഷനിലെത്തിയപ്പോൾ യാത്രക്കാരും ഗാർഡും ചേർന്ന് സ്റ്റേഷൻ ഓഫീസറെ വിവരമറിയിച്ചു. ട്രെയിൻ പറളി സ്റ്റേഷനിൽ നിർത്തിയിടുകയും ആർപിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു. ശേഷം ആർ.പി.എഫ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.

Read Previous

ലൂസിഫർ റീമേക്ക്; ട്രോളുകളില്‍ നിറഞ്ഞ് ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍

Read Next

മാധ്യമങ്ങള്‍ പറയുന്നത് പോലെയാണ് ജനം വോട്ട് ചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഇടതുണ്ടാകില്ല: തോമസ് ഐസക്