ലഹരി മരുന്നുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍

ഗുജറാത്ത്: 200 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ട് പിടിച്ചെടുത്തു. ഗുജറാത്ത് തീരത്ത് നിന്ന് 33 നോട്ടിക്കൽ മൈൽ അകലെ കോസ്റ്റ് ഗാർഡും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായാണ് ബോട്ട് പിടികൂടിയത്.

ബോട്ടിൽ നിന്ന് 40 കിലോ ഹെറോയിൻ പിടിച്ചെടുത്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഗുജറാത്തിൽ നിന്ന് പഞ്ചാബിലേക്ക് റോഡ് മാർഗം മയക്കുമരുന്ന് കടത്താനായിരുന്നു പദ്ധതി.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് പാക് പൗരൻമാരെ ചോദ്യം ചെയ്തു വരികയാണ്.

Read Previous

ഫിഫ ലോകകപ്പ് ; 13 എയർലൈനുകളുടെ സർവീസ് ദോഹ വിമാനത്താവളം വഴി

Read Next

നിയമസഭാ കയ്യാങ്കളി കേസിൽ അഞ്ച് പ്രതികൾ ഹാജരായി ; കേസ് 26ലേക്ക് മാറ്റി