തെരുവുനായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ ശല്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ഏറനാട് എംഎൽഎ പി.കെ ബഷീർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഈ വർഷം ഒന്നര ലക്ഷത്തിലധികം പേർക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തതായി പ്രതിപക്ഷം അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും ഉണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

ഈ വർഷം 20 പേർ പേവിഷബാധയേറ്റ് മരിച്ചുവെന്നും അതിൽ 15 പേർ വാക്‌സിനെടുത്തിരുന്നില്ലെന്നും ആരോഗ്യമന്ത്രി മറുപടി നൽകി. “സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവരിൽ അഞ്ച് പേർ വീടുകളിലെ നായ്ക്കളുടെ കടിയേറ്റ് മരിച്ചു. 15 പേർക്ക് വാക്സിൻ നൽകിയില്ല, ഒരാൾക്ക് ഭാഗികമായി വാക്സിൻ നൽകി. മാനദണ്ഡങ്ങൾ അനുസരിച്ച് നാല് പേർക്ക് വാക്സിൻ നൽകി.”

നാഡീവ്യൂഹം കൂടുതലുള്ള ശരീരത്തിന്‍റെ ഒരു ഭാഗത്ത് പേവിഷബാധയേറ്റ നായയുടെ കടിയേറ്റാൽ, വൈറസ് വേഗത്തിൽ തലച്ചോറിലേക്ക് എത്തുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മാനദണ്ഡങ്ങൾ അനുസരിച്ച് വാക്സിനേഷൻ എടുത്ത നാല് പേരിൽ, വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ വൈറസ് തലച്ചോറിലേക്ക് എത്തിയതായി റിപ്പോർട്ടുകളെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Read Previous

ഓണം ബമ്പറിന് റെക്കോർഡ് വിൽപ്പന

Read Next

വ്‌ളോഗര്‍ ‘ബുള്ളറ്റ് റാണി’ അറസ്റ്റില്‍