മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണമില്ല

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണമില്ല. എന്നിരുന്നാലും, ഇത്തവണയും വെർച്വൽ ക്യൂ ബുക്കിംഗിലൂടെയായിരിക്കും ദർശനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരമാവധി ഭക്തർക്ക് ദർശനം അനുവദിക്കാനാണ് തീരുമാനം.

ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. മന്ത്രിമാരായ ആന്‍റണി രാജു, വീണാ ജോർജ്, കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Read Previous

യുപിയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം കൂട്ടി; പര്യടനം അഞ്ച് ദിവസം

Read Next

‘വിക്ര’ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം; ‘മാമന്നൻ’ പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ