വിലകുറഞ്ഞ മദ്യം ലഭിച്ചില്ല; ബിവറേജ് ഷോപ്പ് തകർത്തയാള്‍ പിടിയിൽ

കോട്ടയം: വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ബിവറേജസ് ഷോപ്പ് അടിച്ചു തകർത്തയാൾ പൊലീസ് പിടിയിൽ. വൈക്കം കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജനെയാണ്‌ (33) വൈക്കം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ വൈക്കം ബിവറേജിൽ എത്തിയ പ്രതി ജീവനക്കാരോട് വിലകുറഞ്ഞ മദ്യം ആവശ്യപ്പെടുകയായിരുന്നു. ഇത് ലഭിക്കാതെ വന്നപ്പോൾ ഇയാൾ ജീവനക്കാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൗണ്ടറിന് മുന്നിലെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു.

പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ. അബ്ദുൾ സമദ്, എ.എസ്.ഐ. വിനോദ് വി.കെ. എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Previous

അകാരണമായി പോലീസ് തടഞ്ഞുവെച്ചു; യുവാവിന് പിഎസ്‌സി പരീക്ഷ നഷ്ടമായി

Read Next

തുലാമാസ വാവിൽ തിരുനാവായയിൽ ബലിതർപ്പണം നടത്താൻ ആയിരങ്ങൾ എത്തിച്ചേർന്നു